ഐടിഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് പ്രവേശനം :സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. ടെക്നിഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം, ഡെസ്ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡുകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (ഒറിജിനൽ ടി സി ഉൾപ്പെടെ) സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 9744900536.