എൻജിനിയറിംഗ് കോളേജിൽ വിവിധ വിഷയങ്ങളിൽ സ്പോട്ട് അഡ്മിഷൻ

post

മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ന് സ്പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കീം എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in .