പഞ്ചവത്സര എൽ.എൽ.ബി : ഓപ്ഷൻ സമർപ്പിക്കാം

post

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in  വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2332120, 2338487.