ഫാക്കൽറ്റി ഡിവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം

post

കേരള സർവകലാശാല അസാപ്  കേരളയുമായി സഹകരിച്ച്, സംരംഭകത്വ വികസനത്തിൽ ഫാക്കൽറ്റി ഡിവലപ്മെന്റ്  പ്രോഗ്രാം സംഘടിപ്പിക്കുന്നു. കാര്യവട്ടം ക്യാമ്പസിൽ സെപ്റ്റംബർ 16 മുതൽ 22 വരെ നടക്കുന്ന  പരിപാടി സംരംഭക കഴിവുകൾ വികസിപ്പിക്കുന്നതിനും നൂതന അധ്യാപന രീതികൾ പരിപോഷിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായി നേരിട്ട് പരിചയം നൽകുന്നതിനുമാണ് മുൻ‌തൂക്കം നൽകുക. സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലേയും ജീവനക്കാർക്ക് പങ്കെടുക്കാം. സെപ്റ്റംബർ 13 ന്  മുൻപ്  bit.ly/asapkufdp  എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9074529255