ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സഹായ ഉപകരണങ്ങള്‍ നല്‍കി

post

ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി  പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം ഉപകരണങ്ങള്‍ ഭിന്നശേഷിക്കാരുടെ  ജീവിതപുരോഗതിക്ക് വഴിയൊരുക്കുമെന്ന് മന്ത്രി  പറഞ്ഞു.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ രണ്ടുപേര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇലക്ട്രിക് വീല്‍ചെയറും നല്‍കി.  വരുംദിവസങ്ങളില്‍ ഭിന്നശേഷിക്കാരായവര്‍ക്കാവശ്യമായ വിവിധ സഹായ ഉപകരണങ്ങളുടെ വിതരണവും നടത്തും.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. റ്റി വിനോദ്, ബ്ലോക്ക് അംഗങ്ങളായ ഹേമ ദാമോദരന്‍, എ. റ്റി ശ്രീജ, പി. എം അജിത് കുമാര്‍,  വി. കെ ഗൗരിശന്‍, എന്‍. സജി, ജയ അശോകന്‍,  വത്സല തമ്പി,  കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന്‍, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ പ്രമോദ്, വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വി ബാബു, ശിശു വികസന പദ്ധതി ഓഫീസര്‍ ശില്പ യു ജെ, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍മാര്‍,  ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.