തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നിരോധനാജ്ഞ

post

ആലപ്പുഴ : തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ മുഴുവനായി സിആര്‍പിസി 144 പ്രകാരമുള്ള നിരോധന ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു. ജൂണ്‍ 26 രാത്രി 12 മുതല്‍ ജൂലൈ 3 രാത്രി 12 വരെ ആണ് നിരോധനാജ്ഞ.

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍,   കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക കെടുതികള്‍ ഒഴിവാക്കുവാന്‍ പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി സ്പില്‍വേ ഡൗണ്‍സ്ട്രീം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില സംഘടനകളുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് പ്രതിഷേധ പരിപാടികള്‍ നടന്നു വരുന്നത് അക്രമാസക്തമാകാന്‍ സാധ്യതയുള്ളതായും പ്രതിഷേധ പരിപാടികള്‍ക്ക് ആളുകള്‍ കൂട്ടം കൂടുന്നത് മൂലം കോവിഡ് രോഗവ്യാപനം സാധ്യത വര്‍ദ്ധിക്കാന്‍ ഇടയാകും എന്നതിനാലും നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ശുപാര്‍ശയുടെ  അടിസ്ഥാനത്തില്‍ മേല്‍ പ്രദേശങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ടതിനാലും,  പ്രതിഷേധ പരിപാടികള്‍ മൂലം കോവിഡ്19 സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാലും തൃക്കുന്നപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു എന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.