നെന്മാറ വെറ്ററിനറി ആശുപത്രിയിലെ ഹൈടെക് ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു

post

പാലക്കാട്: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2018-19, 2019- 20 സാമ്പത്തിക വര്‍ഷങ്ങളിലായി 8,50,000 രൂപ വകയിരുത്തി പൂര്‍ത്തീകരിച്ച നെന്മാറ സീനിയര്‍ വെറ്ററിനറി ആശുപത്രിയിലെ എയര്‍കണ്ടീഷന്‍ ചെയ്ത ഹൈടെക് ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ. നിര്‍വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാമകൃഷ്ണന്‍ അധ്യക്ഷനായി.

സീനിയര്‍ വെറ്ററിനറി ആശുപത്രിയില്‍ അസുഖ ബാധിതരാകുന്ന വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ആവശ്യമായ എയര്‍കണ്ടീഷന്‍ ചെയ്ത ഹൈടെക് ഓപ്പറേഷന്‍ തിയേറ്റര്‍ ബില്‍ഡിങ്ങാണ് നിര്‍മിച്ച് കൈമാറിയത്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകള്‍ക്ക് പുറമേ, സമീപപ്രദേശങ്ങളില്‍ നിന്നുള്ള വളര്‍ത്തുമൃഗങ്ങളെയും ഇവിടെ ചികിത്സിക്കാറുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രാത്രിയും പകലുമായി രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതി ഉണ്ണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ രാജീവ്, വാര്‍ഡ് മെമ്പര്‍മാരായ ആര്‍. മുരളി, കെ. ദേവദാസ്, സീനിയര്‍ വെറ്റിനറി ഡോക്ടര്‍മാരായ ബി. ബിജു, ബി. ജയശ്രീ എന്നിവര്‍ സംസാരിച്ചു.