ടി.വി ചലഞ്ച്' പദ്ധതി: രണ്ടാംഘട്ടത്തില്‍ 102 ടെലിവിഷനുകള്‍ കൈമാറി

post

പാലക്കാട് : വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'ടി.വി ചലഞ്ച് ' പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 102 ടെലിവിഷനുകള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്മോഹനില്‍ നിന്നും ടി.വി ഏറ്റുവാങ്ങി. രണ്ടാം ഘട്ടത്തില്‍ ടെലിവിഷനു പുറമെ നിര്‍ധനരായ ജനവിഭാഗത്തിനായുള്ള മാസ്‌കുകളും ജില്ലാ വ്യവസായ വകുപ്പ് ജില്ലാ കലക്ടര്‍ക്കു കൈമാറി.കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായാണ് വിദ്യാര്‍ഥികള്‍ക്ക് ടി.വി. ചലഞ്ച് പ്രകാരം ടെലിവിഷനുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ജില്ലാ വ്യവസായ വകുപ്പ് 125 ടെലിവിഷനുകള്‍ കൈമാറിയിരുന്നു.