ജാഗ്രതാ നിര്‍ദേശം

post

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പ് 25 ന് (വ്യാഴം) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ടും, 26 ന് (വെള്ളി )ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 25 ന് 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 26 ന് 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ  അതിശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റുകള്‍ തയാറാക്കുകയും ആവശ്യമാകുന്നപക്ഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പും നടത്തണം. 

ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ്അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303.