മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ നടക്കുന്ന കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

post

ആലപ്പുഴ : കാലവര്‍ഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കുട്ടനാട് കൈനകരിയിലെ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ദുരിതാശ്യാസ പ്രവര്‍ത്തങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ നടത്തി വരുന്ന സ്‌കൂളുകളും ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ നിലവിലുണ്ടോ എന്നും ചോദിച്ചറിഞ്ഞു. ആളുകളുടെ താമസത്തിനനുസരിച്ചുള്ള ശുചി മുറികള്‍ ക്യാമ്പിനായി ഉപയോഗിക്കുന്ന സ്‌കൂളുകളില്‍ ഉണ്ടോ എന്നും സ്‌കൂളുകളിലെ മേലധികാരിയുമായി സംസാരിച്ചു ഉറപ്പു വരുത്തി. കൈനകരയിലെ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുവാന്‍ സൗകര്യമുള്ള കെ ഈ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ വികാരിയെ സ്‌കൂളില്‍ ചെന്ന് കണ്ടു സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.കൈനകരി കനകശേരിയിലെ ബണ്ട് നിമ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കളക്ടര്‍ സന്ദര്‍ശിച്ചു വിലയിരുത്തി.  കുട്ടനാട് തഹസില്‍ദാര്‍ ടി ഐ വിജയസേനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹെഡ് ക്വാട്ടേഴ്‌സ് എസ് സുഭാഷ് എന്നിവര്‍ സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു.