ഐ.ടി.ഐ പ്രവേശനം : വനിതാ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം

post

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിലെ 25 ട്രേഡുകളിലേക്കുള്ള (മെട്രിക്/ നോൺ മെട്രിക്) പ്രവേശനത്തിന് ഒഴിവുള്ള വനിത സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 13 മുതൽ 19 വൈകിട്ട് 5 മണിവരെ ചാക്ക ഐ.ടി.ഐ യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ഫോൺ: 0471 2502612.