ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് അഭിമുഖങ്ങള്‍ പൂര്‍ത്തിയായി

ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിന്റെ ഭാഗമായുളള ഓണ്‍ലൈന്‍ ഓഫ് ലൈന്‍ അഭിമുഖങ്ങള്‍ പൂര്‍ത്തിയായി. ജർമൻ സര്‍ക്കാറിന്റെ "ഹാൻഡ് ഇൻ ഹാൻഡ്" ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. 550 അപേക്ഷകളിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത 51 പേരിൽ 33 പേരുടെ അഭിമുഖം ഓഫ്‌ലൈനായും 18 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഓണ്‍ലൈനായുമാണ് പൂര്‍ത്തിയായത്. നിലവിൽ 20 മുതൽ 40 വരെയുള്ള ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഇന്തോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുംബൈ ആസ്ഥാനത്തെ പ്രതിനിധി ഡെനിസ് എയ്ക് ഹോണിന്റെ നേതൃത്വത്തിലായിരുന്നു അഭിമുഖങ്ങള്‍. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് ഉള്‍പ്പെടെയുളളവരും അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച ഡെനിസ് എയ്ക് ഹോൺ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. "ഹാൻഡ് ഇൻ ഹാൻഡ്" പ്രോജക്ടിന്റെ പ്രവര്‍ത്തന പുരോഗതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ബി. വണ്‍ പൂര്‍ത്തീകരിച്ചശേഷം തൊഴിൽദാതാവുമായുള്ള അഭിമുഖത്തിലൂടെ ജർമ്മനിയിൽ ഇലക്ട്രീഷ്യനായി ജോലി ലഭിക്കുന്നതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 2400 യൂറോ പ്രതിമാസ ശമ്പളമാണ് ലഭിക്കുക.
നോര്‍ക്ക റൂട്ട്സ് മുഖേനയുളള ജര്‍മ്മന്‍ റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.