എൻജിനീയറിങ്ആ,ർക്കിടെക്ചർ പ്രവേശനം : താത്ക്കാലിക കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025-ലെ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ടം, ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ അലോട്ട്മെന്റ് എൻജിനീയറിങ് കോഴ്സുകളിലേയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ ഈ വർഷം നടത്തുന്ന അവസാനഘട്ട അലോട്ട്മെന്റായിരിക്കും. വിദ്യാർഥികൾക്ക് 'KEAM 2025-Candidate Portal' ലെ 'Provisional Allotment List' മെനു ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in .