കെഎസ്എഫ്ഇ സഹായത്തോടെയുള്ള മത്സ്യഫെഡ് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി കെഎസ്എഫ്ഇ സഹായത്തോടെ മത്സ്യഫെഡ് ഒരുക്കിയ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മണ്ഡലത്തിലെ മൂന്നിടങ്ങളില്‍ സജ്ജീകരിച്ച ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍  സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ മാളികമുക്ക് ജംങ്ഷന് സമീപം വികസന വായനശാല, മംഗലം യുവരശ്മി വായനശാല, തുമ്പോളി 22ആം നമ്പര്‍ അംഗന്‍വാടി എന്നിവിടങ്ങളിലാണ് പുതുതായി ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ വി പി സുബ്രമണ്യം, എന്നിവര്‍ മുഖ്യാതിഥികാലായിരുന്നു. കെഎസ്എഫ്ഇ ആലപ്പുഴ റീജ്യണല്‍ മാനേജര്‍ വി എസ് മനോജ്, മത്സ്യഫെഡ് ജില്ലാ ഡെപ്യുട്ടി മാനേജര്‍ കെ സജീവന്‍, വാടയ്ക്കല്‍ - കാഞ്ഞിരംചിറ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി എ ബെനഡിക്ട്, തുമ്പോളി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് പി വി ബെനഡിക്റ്റ്, എന്‍ എസ് റോബര്‍ട്ട്, ടി ജെ കുഞ്ഞുമോന്‍, യേശുദാസ്, പി വി വിനോദ് കുമാര്‍, കെ സുബിന്‍, വി ജെ ഷാജി, കെ ഓ ജോസഫ്, കെ എല്‍ സുനില്‍, ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു