ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 98 പ്രവാസികള്‍

post

15 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

പാലക്കാട് : മോസ്‌കോ, ഈജിപ്റ്റ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ജില്ലയിലെത്തിയത് പാലക്കാട് 98 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 15 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 83 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.മോസ്‌കോയില്‍ നിന്നും എത്തിയ 5 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. നാല് വീട്ടില്‍ നിരീക്ഷണത്തിലാണ്.ഈജിപ്തില്‍ നിന്നുമെത്തിയ 20 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

അബുദാബിയില്‍ നിന്നും എത്തിയ 18 പേരില്‍ 5 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിച്ചു. 13 പേര്‍   വീട്ടില്‍ നിരീക്ഷണത്തിലാണ്.

കുവൈറ്റില്‍ നിന്നും എത്തിയ 24 പേരില്‍ 5 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിച്ചു. 19 പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഷാര്‍ജയില്‍ നിന്നും എത്തിയ 19 പേരില്‍ മൂന്ന് പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. 16 പേര്‍ വീടുകളില്‍  നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും വന്ന 12 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1492 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1492 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 394 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 1098 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

375 പ്രവാസികള്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

ജില്ലയില്‍ ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത് 375 പ്രവാസികള്‍. നേരത്തെ കാലാവധി പൂര്‍ത്തിയാക്കിയ 150 പേരുള്‍പ്പെടെ 375 പേരാണ് സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്.