ഭഷ്യഭദ്രത : ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ഒരു കോടി ആറു ലക്ഷത്തിന്റെ പദ്ധതികള്‍

post

പാലക്കാട് : ഭക്ഷ്യഭദ്രതയും , ഉല്പാദനവും  ലക്ഷ്യമിട്ട് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ഒരു കോടി ആറു ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക്  തുടക്കമായി. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി വ്യാപനം എന്നീ മേഖലകളിലായാണ്  വിവിധ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുളളത്. മാത്തൂര്‍കിഴിയപ്പാടം പാടശേഖരത്തിലെ നാലര ഏക്കര്‍ തരിശുഭൂമിയില്‍ നെല്‍ക്കൃഷി ആരംഭിച്ചു കൊണ്ട് പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം .പി .ഉണ്ണി എം.എല്‍.എ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തരിശായി കിടക്കുന്നസ്വകാര്യ ഭൂമിയില്‍ പച്ചക്കറി, കിഴങ്ങ്, ധാന്യം കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന സഹായം നല്‍കുന്ന വിപുലമായ പദ്ധതിയാണ് പഞ്ചായത്ത്  വിഭാവനം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം. രുഗ്മിണി, വി.സി.ഉണ്ണികൃഷ്ണന്‍, പി.കെ.ഗംഗാധരന്‍ മാസ്റ്റര്‍, കെ.രാജന്‍, ജയശ്രീ, വി.എം.ഗോപാലകൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ എസ്.ശ്രീകുമാര്‍,  സെക്രട്ടറി ബിനു എന്നിവര്‍ പങ്കെടുത്തു.