ജില്ലയില്‍ 9 പേര്‍ക്കു കൂടി കോവിഡ്

post

കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 13 ) ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഇതില്‍ ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മുബൈയില്‍ നിന്ന് വന്നവരുമാണ്. 

 വിദേശത്ത് നിന്ന് വന്നവര്‍ 

ജൂണ്‍ 7 ന് ഖത്തറില്‍ നിന്ന് വന്ന 30 വയസുള്ള ഉദുമ സ്വദേശി, മെയ് 30 ന് കുവൈത്തില്‍  നിന്ന് വന്ന 33 വയസുള്ള ചെറുവത്തൂര്‍ സ്വദേശി, മെയ് 29 ന് ദുബായില്‍ നിന്നെത്തിയ 51 വയസുള്ള പള്ളിക്കര സ്വദേശി, മെയ് 26ന് ദുബായില്‍ നിന്നെത്തിയ 30 വയസുള്ള കാറഡുക്ക സ്വദേശിനി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നെത്തിയ 45 വയസുള്ള കരിന്തളം സ്വദേശി, മെയ് 30ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള ചെങ്കള സ്വദേശിനി, മെയ് 30ന് കുവൈത്തില്‍ നിന്നെത്തിയ 62 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

 മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍ 

മെയ് 26ന് ട്രെയിനിന് വന്ന 31 വയസുള്ള കാറഡുക്ക സ്വദേശി, ജൂണ്‍ നാലിന് ട്രെയിനിന് വന്ന 47 വയസുള്ള  കുമ്പള സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

 മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 22ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള പുത്തിഗെ സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള കുംബഡാജെ സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 54 വയസുള്ള വോര്‍ക്കാടി സ്വദേശി, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള മീഞ്ച സ്വദേശി, ദുബായില്‍ നിന്നെത്തി മെയ് 29 ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ഉദുമ സ്വദേശി എന്നിവര്‍ക്ക് രോഗം ഭേദമായി

ഉദയഗിരി സി എഫ് എല്‍ ടി സി യില്‍ നിന്ന് രോഗമുക്തി നേടിയ ആള്‍

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് കോവിഡ് പോസിറ്റീവായ 32 വയസുള്ള കുമ്പള സ്വദേശിക്കും രോഗം ഭേദമായി.

ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 3560 പേര്‍

വീടുകളില്‍ 3222 പേരും സ്ഥാപന നിരീക്ഷണത്തിലുള്ള 338 പേരുമുള്‍പ്പെടെ ജില്ലയില്‍ 3560 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 304 പേരെ നീരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 524 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. പുതിയതായി 246 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.