ആനയടി കൂടല്‍ റോഡിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കും

post

 പത്തനംതിട്ട : ആനയടി കൂടല്‍ റോഡിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. ലോക്ഡൗണ്‍ മൂലം മുടങ്ങി കിടക്കുന്ന റോഡ് നിര്‍മാണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ റസീന, എന്‍ജിനീയര്‍ മുരുകേശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

റോഡിന്റെ വശത്ത് ഓട നിര്‍മാണം, കലുങ്ക് നിര്‍മാണം, വശങ്ങള്‍ കെട്ടി സംരക്ഷിക്കല്‍ എന്നിവ ജൂണ്‍ 15 മുതല്‍ ആരംഭിക്കും. ആനയടി മുതല്‍ കൂടല്‍ വരെ വൈദ്യുതി പോസ്റ്റുകളും, ട്രാന്‍സ്ഫോര്‍മറുകളും, വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനും മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. അടിയന്തിരമായി ഭരണാനുമതി ലഭിക്കുന്നതിന് ധനമന്ത്രിക്ക് കത്തു നല്‍കുമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.