260 പേര്‍ കൂടി നിരീക്ഷണത്തില്‍
 
                                                വയനാട് : കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ജില്ലയില്‍  വെള്ളിയാഴ്ച   260 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ ആകെ 3591 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.  220 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  ജില്ലയില്‍ നിന്നും വെള്ളിയാഴ്ച   പുതുതായി 41 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.     2434 സാമ്പിളുകളാണ്  ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചത്.  2029 ആളുകളുടെ ഫലം ലഭിച്ചു.  400 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3194 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 2442 ല്‍ 2425 നെഗറ്റീവും 17 പോസിറ്റീവുമാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്ന 199 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി










