സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

post

വയനാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന വൈത്തിരി താലൂക്കിലെ വൃദ്ധവികലാംഗ സദനങ്ങള്‍, ഓര്‍ഫനേജുകള്‍, കന്യാസ്ത്രീ മഠങ്ങള്‍ എന്നിവടങ്ങളിലെ താമസക്കാര്‍ക്ക് സാമൂഹ്യനീതി, സിവില്‍ സപ്ലൈസ,് വനിതാ ശിശുവികസനം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യധാന്യ അതിജീവന കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ക്ലാര ഭവന്‍ ഓള്‍ഡെജ് ഹോമില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, താലൂക്ക് സപ്ലൈ ഓഫീസര്‍ ആഭാ രമേഷ്, കല്‍പ്പറ്റ സപ്ലൈക്കോ അസിസ്റ്റന്റ് മാനേജര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് ഹെഡ് അക്കൗണ്ടന്റ് സി.വി.നിശാന്ത്, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി പള്ളിത്താഴത്ത്, സെക്രട്ടറി വിന്‍സന്റ് ജോണ്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ ഷാലറ്റ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ 113 സ്ഥാപനങ്ങളിലായി 317 കിറ്റുകള്‍ വിതരണം ചെയ്തതായും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിറ്റ് വിതരണം നടവയല്‍ ഓശാനം ഭവനില്‍ തിങ്കളാഴ്ച്ച നടത്തുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.കെ.മോഹനദാസ് അറിയിച്ചു.