ജില്ലയില്‍ 13 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

post

 ആലപ്പുഴ : ജില്ലയില്‍ 13 കോവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു .ഇതില്‍ ഒമ്പത് പേര്‍ വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .

1.കുവൈറ്റില്‍ നിന്നും 27/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിനിയായ യുവതി .

2.ദുബായില്‍ നിന്നും 1/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചേര്‍ത്തല സ്വദേശിയായ യുവാവ് 

3.അബുദാബിയില്‍ നിന്നും 27/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് .

4.ഛത്തിസ്ഘടില്‍ നിന്നും 25/5ന് സ്വകാര്യവാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചേര്‍ത്തല സ്വദേശിയായ യുവാവ് .

5.മുംബയില്‍ നിന്നും ട്രെയിനില്‍ 27/5ന്  കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള മാവേലിക്കര സ്വദേശിനി. 

6.അബുദാബിയില്‍ നിന്നും 1/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെട്ടികുളങ്ങര സ്വദേശിയായ യുവാവ്. 

7.ദുബായില്‍ നിന്നും 1/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ് .

8.ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം 30/5ന് കൊച്ചി യില്‍ എത്തി   തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ്. 

9.ഡല്‍ഹിയില്‍ നിന്നും 30/5ന് വിമാന മാര്‍ഗം

കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ പെണ്‍കുട്ടി .

10.മസ്‌കറ്റില്‍ നിന്നും 30/5ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന്  ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 57വയസുള്ള നൂറനാട് സ്വദേശി .

11.അബുദാബിയില്‍ നിന്നും  കൊച്ചിയില്‍ 28/5ന് എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള കരുവാറ്റ സ്വദേശി .

12.കുവൈറ്റില്‍ നിന്നും 27/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചേര്‍ത്തല സ്വദേശിനിയായ യുവതി. 

13.അബുദാബിയില്‍ നിന്നും 27/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ് .

പത്തുപേരെ മെഡിക്കല്‍ കോളേജിലും മൂന്നു പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു .95പേര്‍ നിലവില്‍ കോവിഡ് ബാധിച്ച്  ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.