ഓണ്‍ലൈന്‍ പഠനം; കടമ്പനാട് പഞ്ചായത്തില്‍ പിഇസി യോഗം ചേര്‍ന്നു

പത്തനംതിട്ട: കടമ്പനാട് പഞ്ചായത്ത് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക പിഇസി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ പഠനം പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയെപ്പറ്റി സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു വിശദീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ പ്രഥമാധ്യാപകരും പങ്കെടുത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചതില്‍ നിന്നും 41 കുട്ടികള്‍ക്കാണ് സ്വന്തമായി ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ഇല്ലാത്തതെന്ന് കണ്ടെത്തി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാലു പഴയ ടി.വി ക്രമീകരിച്ചു നല്‍കാമെന്ന് അറിയിച്ചു.
കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍അജീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി. സരസ്വതി അമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാരായ ടി. മുരുകേഷ്, ബി.സതികുമാരി, കടമ്പനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ലീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനി കുഞ്ഞുമോന്‍, വാര്‍ഡ് മെമ്പര്‍മാരായ ഉഷ വിജയന്‍, രാജമ്മ, രാധാമോള്‍, കടമ്പനാട് സര്‍വീസ് സഹകരണസംഘം സെക്രട്ടറി സുരേഷ് കുമാര്‍, മെമ്പര്‍മാരായ ഉഷ വിജയന്‍, ആര്‍. രാജലക്ഷ്മി, ബിജിലി ജോസഫ്, കൃഷ്ണ കുമാര്‍, എസ്.സി പ്രൊമോട്ടര്‍ സി.കൃഷ്ണ ദാസ്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍, സമഗ്രശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു, സി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍ സിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.