വിവാഹാഘോഷങ്ങള്‍ക്കായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക്

കാസര്‍ഗോഡ് : വിവാഹ ആഘോഷങ്ങള്‍ക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നവ ദമ്പതികള്‍. പരപ്പ ക്ലായിക്കോട് പരേതനായ കെ ശശിധരന്റെയും ഗിരിജയുടെയും മകള്‍ വീണ കെ ശശിധരനും കാലിച്ചാനടുക്കം കൂവാറ്റി കുമാരന്‍ ഉഷ ദമ്പതികളുടെ മകന്‍ ഷാരോണുമാണ് പതിനായിരം രൂപ കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡംഗം ഉഷയ്ക്ക് തുക കൈമാറിയത്.