അടൂര്‍ ജനറല്‍ ആശുപത്രിക്ക് പി.പി.ഇ കിറ്റുകള്‍ കൈമാറി

post

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡും അടൂര്‍ മേലേതില്‍ ഹാര്‍ഡ് വെയേഴ്‌സും ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിക്കായി നല്‍കിയ പി.പി.ഇ കിറ്റുകള്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ട് ഡോ.പ്രശാന്തിനു കൈമാറി. 125 പി.പി.ഇ കിറ്റുകളാണു കൈമാറിയത്. 

ജില്ലയില്‍ ഇത്തരത്തില്‍ 400 പി.പി.ഇ കിറ്റുകളാണ് ഇവര്‍ സംഭാവന ചെയ്തത്. 150 പി.പി.ഇ കിറ്റുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കും 125 കിറ്റുകള്‍ വീതം കോഴഞ്ചേരി ജില്ലാ ആശുപത്രിക്കും അടൂര്‍ ജനറല്‍ ആശുപത്രിക്കുമായി നല്‍കി.