സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്: 1000 രൂപ വിതരണം ആരംഭിച്ചു

post

കാസര്‍കോട്: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരം സാമൂഹ്യസുരക്ഷാ പെന്‍ഷനോ, മറ്റേതെങ്കിലും ക്ഷേമ  പെന്‍ഷനോ ലഭിക്കാത്ത ബി.പി.എല്‍,അന്ത്യേദയ, അന്നയോജന പട്ടികയില്‍  ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക കൈത്താങ്ങ് എന്ന നിലയില്‍  1000 രൂപ വീതം വിതരണം നീലേശ്വരം നഗരസഭയില്‍ ആരംഭിച്ചു.  നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കാണ്  തുക വിതരണം ചെയ്യുന്നത്.  നഗരസഭാ പരിധിയിലെ 1191 കുടുംബങ്ങള്‍ക്ക് 11.91 ലക്ഷം  രൂപ  നല്‍കുന്നതിന്റെ വിതരണം പുരോഗമിക്കുകയാണെന്ന്  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അറിയിച്ചു.