മത്സ്യകൃഷി വിളവെടുപ്പ് നടത്തി

പാലക്കാട് : കേരള ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി എരിമയൂര്‍ ഗ്രാമപഞ്ചായത്ത് എരിമയൂര്‍ പെരുംകുളത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.നാലര ഏക്കര്‍ വിസ്തൃതിയിലുളള കുളത്തില്‍ ഭാഗികമായ വിളവെടുപ്പില്‍ 850 കിലോ കട്‌ല,റോഗു , മുഗാല് ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് വിളവെടുത്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി, പഞ്ചായത്ത് പ്രമോട്ടര്‍ എം ഹരിദാസ്, വൈസ് പ്രസിഡണ്ട് കെ.വി നാരായണന്‍ , സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.