കുട്ടികളുടെ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

post

ആലപ്പുഴ: പൊതുവിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഏഴാമത് അഖില കേരള കുട്ടികളുടെ വിദ്യാഭ്യാസ ചലച്ചിത്ര മേളയ്ക്ക് ആലപ്പുുഴ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്സില്‍ തുടക്കമായി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. മേളയുടെ ഉദ്ഘാടനം തത്സമയ വീഡിയോ കോണ്‍ഫറന്‍സിംങ്ങിലൂടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ചലചിത്ര മേളകള്‍ കുട്ടികളെ ചലച്ചിത്ര രംഗത്തിന്റെ സാധ്യതകളിലേക്കും സാങ്കേതിക വശങ്ങളിലേക്കും കൂടുതല്‍ അടുപ്പിക്കാനും കുട്ടികള്‍ക്കുള്ളിലെ കലാഹൃദയത്തിന് പ്രോത്സാഹനം നല്‍കാനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ചലച്ചിത്ര പ്രദര്‍ശനം, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് അവതരിപ്പിക്കുന്ന നാടകം 'കടുവാട്' ,ഗാന്ധിയാത്ര ചിത്ര പ്രദര്‍ശനം, ആശയ സംവാദം, മീറ്റ് ദ ലജന്റ് പരിപാടി, സെമിനാര്‍ എന്നിവയും നടക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം എന്ന നൃത്തപരിപാടിയോടെയാണ് മേളയക്ക് തുടക്കം കുറിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു ഭദ്രദീപം തെളിയിച്ചു. 'ലോക സിനിമ സഞ്ചാരിയുടെ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.റ്റി മാത്യൂ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ ജി. മനോജ് കുമാര്‍, നഗരസഭാംഗം സോളി സിദ്ധകുമാര്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ ആര്‍. കുമാര്‍, അബ്ദുള്‍ വാഹിദ്, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ജിജി ജോസഫ്, എസ്.എം.സി ചെയര്‍മാന്‍ ഷാജി കോയാ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.