സ്‌കൂളുകള്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന

കാസര്‍കോട് : സ്‌കൂളുകള്‍ എല്ലാവരും ചേര്‍ന്ന് വൃത്തിയാക്കിയപ്പോള്‍ അണു നശീകരണം നടത്തി അഗ്‌നിശമന സേന വിഭാഗവും.ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും അഗ്‌നിശമന സേന വിഭാഗവും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും ചേര്‍ന്ന് അണു നശീകരണം നടത്തുന്നു. ഇതോടെ കൊറോണക്കാലത്തെ പരീക്ഷയ്ക്കായുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു.ആദ്യം ഘട്ടത്തില്‍ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍, ക്യാമ്പുകള്‍ എന്നിവ നടന്ന സ്‌കൂളുകള്‍ സോഡിയം ഹൈപ്പോക്ലോറേറ്റ്് ലായനി ഉപയോഗിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കി. തുടര്‍ന്ന് ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.