ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍: ജില്ലാ ഭരണകൂടം സജ്ജീകരണങ്ങള്‍ തുടങ്ങി
 
                                                ആലപ്പുഴ : ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ വൈകാതെ അനുവദിക്കുമെന്ന് അറിയിപ്പു കിട്ടിയ സാഹചര്യത്തില്‍, സ്റ്റേഷനുകളിലെ സജ്ജീകരണങ്ങള്‍ കാര്യക്ഷമമാക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലാഭരണകൂടം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എം അഞ്ജന ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി എബ്രഹാം, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഉഷാകുമാരി,  മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍  തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ട്രെയിനില്‍നിന്ന് ഇറങ്ങുന്ന ആളുകളെ സാമൂഹ്യ അകലം പാലിച്ച് നിര്‍ത്തുന്നതു സംബന്ധിച്ചും, രോഗ ലക്ഷണമുള്ളവരെയും ഇല്ലാത്തവരെയും വെവ്വേറെ കോവിഡ് കെയര്‍ സെന്റര്‍ / ഹോം ഐസൊലേഷന്‍ അല്ലങ്കില്‍ ആശുപത്രികളില്‍ എത്തിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും ജില്ലാ കളക്ടര്‍ വിശദീകരിച്ചു










