പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി

post

ആലപ്പുഴ: ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇറച്ചി വില ക്രമാതീതമായി വര്‍ദ്ധിച്ചതായി ഉപഭോക്താക്കളില്‍ നിന്നും ദിനംപ്രതി പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മീറ്റ് മര്‍ച്ചന്റ് ,പോള്‍ട്രി മര്‍ച്ചന്റ് എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി  ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇറച്ചി വില ഏകീകരിച്ച് നിശ്ചയിച്ച്  ഉത്തരവായി. കോഴി ലൈവ് -160 , കോഴി മീറ്റ് -230,  കാളയിറച്ചി -300,  പോത്തിറച്ചി- 340,  ആട്ടിറച്ചി -680. 

മേല്‍ക്കാണിച്ച വിലയില്‍ മാത്രമേ വ്യാപാരികള്‍ ഇറച്ചി വില്പന നടത്താവൂ എന്നും വില വിവരം എല്ലാ കടകളിലും പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഈ വിലയില്‍ കൂടുതല്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു