കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് യാത്ര അനുവദിക്കില്ല

post

വയനാട് : കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്ന്  പുറത്തേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം, സ്ഥാപന ക്വാറന്റയിനില്‍ കഴിയണം.  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.  അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനി, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18  വാര്‍ഡുകളും തച്ചംമ്പത്ത് കോളനിയും  തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്‍മേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.