കോവിഡ് 19 : ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല

post

കാസര്‍ഗോഡ് : ഇന്നലെ (മെയ് 19) ജില്ലയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍  ആകെ നിരീക്ഷണത്തിലുള്ളത് 2374 പേരാണ്. ഇതില്‍ വീടുകളില്‍ 1972 പേരും ആശുപത്രികളില്‍ 402 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 196 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി  33 പേരെ  ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633  സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.626 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. നാല്  സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്.