വരട്ടാര്‍ ആദിപമ്പ പുനരുജ്ജീവനം ജനകീയ കൂട്ടായ്മകളുടെ വലിയ ഉദാഹരണം

post

പത്തനംതിട്ട: ജനകീയ കൂട്ടായ്മകളിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നതിന്റെ വലിയ ഉദാഹരണമാണ് വരട്ടാര്‍ ആദിപമ്പ പുനരുജ്ജീവനമെന്നു ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. ചെങ്ങന്നൂര്‍ ഇടനാട് വഞ്ചിപ്പോട്ടില്‍ കടവില്‍ രണ്ടാംഘട്ട വരട്ടാര്‍ പുനരുജ്ജീവന ശില്പശാല  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്ത് നദികളുടെ വീണ്ടെടുപ്പു പുരോഗമിക്കുകയാണ്. ഇത് കൃഷിക്കും ഉപകാരപ്രദമാണ്. കേരളത്തില്‍ ആധുനിക രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു