പൊതു സ്ഥലങ്ങളും തോടുകള്‍ ശുചീകരിച്ചു

post

കാസര്‍ഗോഡ് : മടിക്കൈ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മടിക്കൈയുടെയും ഒന്നാം വാര്‍ഡിലെ മുഴുവന്‍ വീടുകളും പൊതു സ്ഥലങ്ങളും തോടുകള്‍ തോട്ടങ്ങള്‍ മഴയ്ക്കു മുന്‍പേ വൃത്തിയാക്കി ശുചിത്വ സന്ദേശവും നല്‍കി. യോഗംവാര്‍ഡ് മെമ്പര്‍ ബിജി ബാബു ഉദ്്ഘാടനം ചെയ്തു.  പ്രാഥമിക രോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്ചെക്ടര്‍ കെ.വി ഗംഗാധരന്‍ ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് പ്രേമലത ജെ എച്ച് ഐമാരായായ അനില്‍ , സോന ,വാര്‍ഡ് കണ്‍വീനര്‍ പി മനോജ് കുമാര്‍  ,സി ഡി എസ്  ഗിരിജ, എ ഡി  സുമരായ എം രജിത, പി വി  നാരായണി , കൗസല്യ, പടശേഖര സമിതി സെക്രട്ടറി ടി. നാരായണന്‍ കക്കട്ടില്‍ ,കേളു ചാപ്പയില്‍ കെ മോഹനന്‍ ,പാടശേഖര സമിതി അംഗങ്ങള്‍ വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.