റെഡ് സോൺ മേഖലയിൽ നിന്ന് വന്ന 220 പേരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

post

പാലക്കാട്: റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിൽ എത്തി ചെമ്പൈ സംഗീത കോളേജിൽ രജിസ്റ്റർചെയ്ത 220 പേരെ ഇന്നലെ (മെയ് 9) കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ(ആർ ആർ) ആർ. പി സുരേഷ് അറിയിച്ചു. രാവിലെ മുതൽ രാത്രി 9.30 വരെയുള്ള കണക്കാണിത്. മെയ് ഏഴിന് ചെമ്പൈ സംഗീത കോളേജിൽ താൽക്കാലിക രജിസ്ട്രേഷൻ ആരംഭിച്ചത് മുതൽ മൂന്നുദിവസങ്ങളിലായി ആകെ 828 പേരെയാണ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയിട്ടുള്ളത്.