പരപ്പ ബ്ലോക്കില്‍ നിന്ന് 118 പേര് ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

കാസര്‍കോട് : ബുധനാഴ്ച പരപ്പ ബ്ലോക്കില്‍ നിന്ന് 117 അതിഥി തൊഴിലാളികലാണ് ഝാര്‍ഖണ്ഡിലേക്ക് യാത്രയായത്.കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നിന്ന് 36 പേരും ബളാല്‍ പഞ്ചായത്തില്‍ നിന്ന് 51 പേരും, വെസ്റ്റ് എളേരിയില്‍ നിന്ന് 16 പേരും കള്ളാറില്‍ നിന്ന് നാല് പേരും പനത്തടിയില്‍ നിന്ന് രണ്ട് പേരുമാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഓരോ പഞ്ചായത്തിലെയും പ്രധാന ടൗണുകളില്‍ പ്രത്യേകം സജ്ജമാക്കിയ കെ.എസ്.ആര്.ടി.സി ബസുകളെത്തി ഇവരെ കയറ്റി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു. ഇതിനായി രണ്ട് ബസുകളാണ് തയ്യാറാക്കിയത്. രണ്ട് കെ.എസ്.ആര്.ടി.സി. ബസുകളും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തു നിന്നാണ് പുറപ്പെട്ടത്. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലുള്ളവരെ പഞ്ചായത്തുകള്‍ തന്നെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ഓടയംചാല്‍ വരെ എത്തിച്ചിരുന്നു. അവിടെ നിന്ന് കെ എസ്.ആര്.ടി.സി.ബസില്‍ ഇവരും റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രയായി. അതാത് പി എച്ച് സി കളില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്.