റെഡ് സോണിൽ നിന്ന് വരുന്നവരെ കോവിഡ് കെയർ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും

post

ചെമ്പൈ സംഗീത കോളേജിൽ താൽക്കാലിക രജിസ്ട്രേഷൻ സംവിധാനം ഇന്ന് മുതൽ 

പാലക്കാട്: റെഡ് സോൺ മേഖലകളിൽ നിന്ന് വാളയാർ ചെക്പോസ്റ്റിലൂടെ കടന്നു വരുന്ന പാലക്കാട്ടുകാരെ  ഇന്ന് (മെയ് 7) മുതൽ ചെമ്പൈ സംഗീത കോളേജിൽ ഒരുക്കുന്ന താൽക്കാലിക സൗകര്യത്തിൽ കൊണ്ട് വന്ന് രജിസ്റ്റർ ചെയ്യിച്ച ശേഷം അവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുമെന്ന്  ജില്ലാ കളക്ടർ അറിയിച്ചു. ഇതിനായി ഇവിടെ ഒരു മെഡിക്കൽ സംഘം  പ്രവർത്തിക്കും. അതിർത്തി കടന്നു വരുന്നവരെ നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായാണ് നിർദ്ദേശിച്ചിരുന്നത്.ഇന്ന് രാവിലെ 9 മണി മുതൽ ആവും പ്രത്യേക സജ്ജീകരണത്തിൽ  പ്രവർത്തനം ആരംഭിക്കുക.  കഴിഞ്ഞ മൂന്നു ദിവസമായി വാളയാർ ചെക്പോസ്റ്റ് വഴി വന്ന റെഡ് സോൺ പരിധിയിലുള്ളവരെ വിവിധ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധിച്ച്  അവരെ കോവിഡ് കെയർ  സെന്ററുകളിലേക്ക് മാറ്റി വരുകയാണെന്നും എത്രയുംവേഗം അത് പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.