കോവിഡ് 19: ജില്ലയില്‍ ഇനി ആറു രോഗികള്‍ മാത്രം

post

കാസര്‍കോട് : ജില്ലയില്‍ ഇന്നലെ (മെയ് മൂന്ന്) ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ള ഒരാള്‍കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ആളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ഇനി അവശേഷിക്കുന്നത് ആറു കോവിഡ് 19 ബാധിതര്‍ മാത്രം. ജില്ലയില്‍ 1633 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 1604 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു .449 പേരുടെ സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ആറു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ  സ്ഥിരീകരിച്ച 172 പേരാണ് രോഗവിമുക്തരായിരിക്കുന്നത് . നിരീക്ഷണത്തിലുള്ള 316 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. 96.6. ശതമാനമാണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്. കൂടുതല്‍വിവരങ്ങള്‍ക്ക് www.coronacotnrolksd. in സന്ദര്‍ശിക്കാം.

ജില്ലയിലെ കോവിഡ് 19 ഹോട്ട്സ് പോട്ടുകള്‍

 കാസര്‍കോട് മുന്‍സിപാലിറ്റി ചെങ്കള, ചെമ്മനാട് ,മുളിയാര്‍ ,മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍, ഉദുമ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലെ ഹോട്ട്സ്പോട്ട് മേഖലകള്‍. ഈപ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.