രോഗികളുടെ രേഖ ചോര്‍ന്നെന്ന് വ്യാജ പ്രചരണം; കേസെടുത്തു

post

കാസര്‍കോട്: ജില്ലയിലെ പള്ളിക്കര മുഹമ്മദ്കുഞ്ഞി മകന്‍ ഇമാദ് വാട്ട്സാപ്പ് വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തു. കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും  വിവരം ചോര്‍ന്നതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പ്രചാരണം നടത്തി. എന്നാല്‍, കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല.  കാസര്‍കോട്ടെ രോഗികളുടെ രേഖ ചോര്‍ന്നു എന്ന വ്യാജ പ്രചാരണത്തില്‍ മുന്നില്‍നിന്നത് ഇയാളായിരുന്നു.