മഞ്ചേശ്വരം പഞ്ചായത്തില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം തുടങ്ങി

കാസര്‍ഗോഡ് :മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം തുടങ്ങി. മഞ്ചേശ്വരം പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബയില്‍ നിന്നും മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ് ഹാജി മരുന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മരുന്ന് നല്‍ക്കും. ആശാ വര്‍ക്കര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയും മഞ്ചേശ്വരം ഗവ. മോഡല്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്യുക. മുതിര്‍ന്നവര്‍ ഒരു ഗുളിക വീതവും കുട്ടികള്‍ അര ഗുളിക വീതവു തുടര്‍ച്ചയായി മൂന്ന് ദിവസം കഴിക്കണം.