89 കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നല്‍കിയത് 4,47,580 പേര്‍ക്ക്

post

ആലപ്പുഴ : ജില്ലയിലെ 72 പഞ്ചായത്തുകളില്‍ 79 കമ്മ്യൂണിറ്റി കിച്ചണും 6  നഗരസഭകളില്‍ 10 കമ്മ്യൂണിറ്റി കിച്ചണുകളും ഉള്‍പ്പെടെ ആകെ 89 കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നു. എപ്രില്‍ 24 വരെ ഈ കമ്മ്യൂണിറ്റി കിച്ചണുകളില്‍നിന്ന് ആകെ 4,47,580 പേര്‍ക്ക് ഭക്ഷണം നല്‍കി. അഗതികളും നിര്‍ധനരും കിടപ്പു രോഗികളും ഉള്‍പ്പെടെ 2,85,880 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിട്ടുണ്ട്. തീരദേശ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളില്‍നിന്ന് 66237 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയിട്ടുണ്ട്. 

പഞ്ചായത്തുകളിലെ സമൂഹ അടുക്കള വഴി 353467 പേര്‍ക്കും മുനിസിപ്പാലിറ്റികളുടെ സമൂഹ അടുക്കള വഴി 94113 പേര്‍ക്കുമാണ് ഭക്ഷണം നല്‍കിയത്. പഞ്ചായത്തുകളില്‍ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തും നഗരസഭകളില്‍ ആലപ്പുഴ നഗരസഭയും ആണ് ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കിയിട്ടുള്ളത്.തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാല്‍ സമൂഹ അടുക്കള വഴി ഭക്ഷണം നല്‍കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത് ആലപ്പുഴയാണ്. സൗജന്യ ഭക്ഷണ വിതരണത്തിനും വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിനും തിരുവനന്തപുരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണ്.ആവശ്യമുള്ള മുഴുവന്‍ പേര്‍ക്കും സമൂഹ അടുക്കള വഴി ഭക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണമാവശ്യമുള്ളവരെ വിട്ടുകളഞ്ഞിട്ടില്ലെന്നുറപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും  പ്രസിഡണ്ടുമാര്‍ക്കും ജില്ലാ കളക്ടര്‍ കത്തു നല്‍കും