മാസ്‌കുകളും കിയോസ്‌കുകളും വിതരണത്തിന് എത്തി

post

കാസര്‍ഗോഡ്: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കിയ  5,000 മാസ്‌കുകളും 16  കിയോസ്‌കുകളും ജില്ലയിലെ ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രജികുമാറിന് കൈമാറിയാണ് വിതരണത്തിന് തുടക്കം കുറിച്ചത്. എഡിഎം  എന്‍ ദേവിദാസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.