വാഹന അണുമുക്ത ടണല്‍ ഉദ്ഘാടനം ചെയ്തു

post

കാസര്‍ഗോഡ്: മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ആര്‍ടിഒ വിഭാഗവും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും ചേര്‍ന്ന് സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരത്ത് വാഹനങ്ങള്‍ അണു വിമുക്തമാക്കുന്നതിനുള്ള വാഹന ഡിസിന്‍ഫെക്ഷന്‍ ടണല്‍ ആരംഭിച്ചു. ടണല്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ആര്‍ ടി ചെക് പോസ്റ്റിനടുത്താണ് ടണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 

പ്രതിദിനം ഇതുവഴി കടന്നുപോകുന്ന അഞ്ഞൂറോളം ചരക്ക് ലോറികളും നിരവധി ആംബുലന്‍സുകളും അണുവിമുക്തമാക്കാന്‍ ടണല്‍ ഉപകരിക്കും. ആര്‍ടിഒ എസ് മനോജ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മോഹന്‍ദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വൈകുണ്ഠന്‍, കെ ആര്‍ പ്രസാദ്,രതീഷ് പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് നരേന്ദ്രഷേണായി, സെക്രട്ടറി ടി സജിത്, വി ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.