ഹോമിയോ പ്രതിരോധ മരുന്ന് വിതരണം സജീവം

post

പത്തനംതിട്ട: ജില്ലയിലെ വിവിധ  പഞ്ചായത്തുകളില്‍ ഹോമിയോപ്പതി പ്രതിരോധ മരുന്ന് (ഇമ്യൂണിറ്റി ബൂസ്റ്റര്‍) വിതരണം നടന്നു വരുന്നു. ജില്ലയില്‍ ഇതുവരെ 2,11,000 പേര്‍ക്കുള്ള ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തതായി പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ പറഞ്ഞു. അയിരൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ആളുകള്‍ക്കുമുള്ള മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നല്‍കി കഴിഞ്ഞു. നാരങ്ങാനം പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്യാനുള്ള മരുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമനിട്ട കരുണാകരന്‍ പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാറില്‍ നിന്നും ഏറ്റുവാങ്ങി.

കുളനട, ഏറത്ത്, പള്ളിക്കല്‍, കൊടുമണ്‍, സീതത്തോട് എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ പേര്‍ക്കും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മരുന്ന് ലഭ്യമാക്കും. നാരങ്ങാനം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മഞ്ചിമ എന്നിവര്‍ പങ്കെടുത്തു.