ദുരിതാശ്വാസ നിധിയിലേക്ക് നല്കി

കാസര്‍ഗോഡ് : ശ്രാവണ്‍ പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രാവണ്‍ എ സുമേഷ് പത്താം പിറന്നാള്‍ ആഘോഷിക്കാന്‍ കരുതി വെച്ച 2201 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ ക്യാമ്പ് ഹൗസിലെത്തി കൈമാറിയത്.കോവിഡ് 19 പ്രതിരോധത്തിനായുള്ള പ്രഖ്യാപനത്തില്‍ ടെലിവിഷനില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കേട്ട് നിരവധി കുട്ടികള്‍ കൊച്ചു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് കണ്ട് പ്രേരണ തോന്നിയാണ് മകന് സംഭാവന നല്‍കിയതെന്ന് കുട്ടിയുടെ പിതാവ് എ. സുമേഷ് പറഞ്ഞു. വിദ്യാനഗറില്‍ കളക്ടറുടെ ക്യാമ്പ് ഹൗസിന് സമീപത്തെ ഡി.സുമേഷ് എം കെ അമ്പിളി ദമ്പതികളുടെ ഏകമകനാണ് ശ്രാവണ്‍