കോഴിക്കോടിൽ മെയ് 30 മുതല്‍ ഗതാഗത നിയന്ത്രണം

post

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഹില്‍ ഹൈവേ-കുഞ്ഞോം നിരവില്‍പുഴ തൊട്ടില്‍പാലം സ്‌ട്രെച്ച് 1-ചുങ്കക്കുറ്റി മുതല്‍ പൂതംപാറ പാലം വരെ റോഡിൻറെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിൻറെ ഭാഗമായി കുറ്റ്യാടി ചുരത്തില്‍ മെയ് 30 മുതല്‍ ഗതാഗതത്തിന് ഭാഗികമായി തടസ്സം നേരിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് മാനേജ്മൻറ് യൂണിറ്റ് കോഴിക്കോട് / വയനാട് ഡിവിഷന്‍ അറിയിച്ചു.