ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എഞ്ചിനീയറിംഗ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

post

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) 2026–27 വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് പുതിയതായി ബിരുദം നേടിയ ബി.ടെക്/എം.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.


വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ അവസരം നൽകുന്നതാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 28, 2026-നകം അപേക്ഷ സമർപ്പിക്കണം. യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, ഇന്റേൺഷിപ്പ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ KSERC വഴി ലഭിക്കും.