കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ് വിഭാഗത്തില്‍ അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം-ടെക് ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 19ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2536125, 9745394730.










