വോട്ടര്‍ പട്ടിക പരിഷ്‌കരണം: കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന്
പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ ഫോം ശേഖരണവും ഡിജിറ്റൈസേഷനും ഡിസംബര്‍ 18 നു അവസാനിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റില്‍ ജില്ലാ തലത്തില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി. എല്‍. എ മാരുടെ സഹായത്തോടെ ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനു ശേഷം കുറ്റമറ്റ രീതിയില്‍ ഡിസംബര്‍ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് കേസുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന വോട്ടര്‍മാരുടെ വിവരം ജില്ലാകളക്ടറുടെ വെബ് പേജില്‍ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് സംശയ നിവാരണത്തിനും സഹായത്തിനുമായി ബന്ധപ്പെട്ട ബി.എല്‍.ഒമാരെയും കണ്‍ട്രോള്‍ റൂമിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രേള്‍ റൂം ഫോണ്‍ നമ്പര്‍- 0468 2224256.










