ഹോം ഡെലിവറി സഹായമൊരുക്കി പോലീസ്

post

വയനാട് : ലോക്ക്ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ വീടുകളിലെത്തിക്കാന്‍ ഹോം ഡെലിവറി ജീവനക്കാരെ നിയമിച്ച് പോലീസ്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ കടകളിലെത്തുന്നവരുടെ എണ്ണം കുറയുന്നത് മൂലം വ്യാപാരികളുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനാണ് ഇത്തരത്തില്‍ സംവിധാനം ഒരുക്കി നല്‍കുന്നത്. ചെറിയ കടയുടമകള്‍ക്ക് വില്‍പ്പന വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സഹായത്തോടെ ഡെലിവറി ജീവനക്കാരെ  നിയമിക്കാം..

      ഹോം ഡെലിവറി ചെയ്യാന്‍ തയ്യാറുളള രണ്ടോ അതില്‍ കൂടുതല്‍ കടകള്‍ക്ക് ഒന്നിച്ചു ഒരു ഡെലിവറി ജീവനക്കാരനെ പോലീസിന്റെ നേതൃത്വത്തില്‍ നിയമിച്ചു നല്‍കും.  ഇവര്‍ക്കുള്ള ശമ്പളം കടയുടമ നല്‍കണം. ഹോം ഡെലിവറിയ്ക്ക് വേണ്ടി നിയോഗിക്കുന്ന ആളുകളെ വെരിഫൈ ചെയ്ത് പോലീസ് നേരിട്ട് പാസ്സ് നല്‍കും. താത്പര്യമുള്ള കടയുടമകള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, cbrwynd@gmail.com എന്ന ഇമെയില്‍ ഐഡിയിലോ, ചുവടെയുള്ള മൊബൈല്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫീസര്‍- 9497990130, മാനന്തവാടി സബ് ഡിവിഷന്‍ ഓഫീസര്‍ - 9497990131, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വൈത്തിരി - 9497987198, മേപ്പാടി - 9497947271, കല്‍പ്പറ്റ - 9497987196, പടിഞ്ഞാറത്തറ - 9497980819, മീനങ്ങാടി - 9497987197, കമ്പളക്കാട്- 9497947247, പനമരം - 9497980836, സുല്‍ത്താന്‍ ബത്തേരി - 9497987200, അമ്പലവയല്‍ - 9497947249, പുല്‍പ്പള്ളി - 9497987201, കേണിച്ചിറ - 9497980814, മാനന്തവാടി - 9497987199, വെള്ളമുണ്ട - 9497947248

തിരുനെല്ലി  - 9497980824, തലപ്പുഴ  - 9497980823, തൊണ്ടര്‍നാട്  - 9497925480,  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നൂല്‍പ്പുഴ  - 9497925225